തളിപ്പറമ്പ്: വീടുകളിൽ ഒറ്റപ്പെട്ടുപോയ വയോധികരുടെ പുനരധിവാസത്തിനായി തൃച്ചംബരത്ത് ശ്രീകൃഷ്ണ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ശാന്തിഭവൻ ഒരുങ്ങി. ഉദ്ഘാടനം 17ന് രാവിലെ 10ന് മന്ത്രി എം.വി. ഗോവിന്ദൻ നിർവഹിക്കും. ആദ്യഘട്ടത്തിൽ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം കിഴക്കേ നടയ്ക്ക് സമീപം വാടകക്കെട്ടിടത്തിലാണ് ശാന്തിഭവൻ പ്രവർത്തിക്കുക. ആറുപേർക്കാണ് ഇവിടെ താമസസൗകര്യം. ശാന്തിഭവൻ പ്രവർത്തനം വിപുലമാക്കാനായി പട്ടപ്പാറയിൽ അര ഏക്കറോളം സ്ഥലം ട്രസ്റ്റ് വിലയ്ക്ക് വാങ്ങിയിട്ടുണ്ട്. അമ്പതോളം വയോധികർക്ക് താമസിക്കാവുന്ന സൗകര്യത്തോടുകൂടിയ കെട്ടിടമാണ് ഇവിടെ നിർമിക്കാൻ ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികളായ പി.ആർ. നാരായണൻ, കെ.വി. പത്മനാഭൻ, എസ്.കെ. മുരളീധരൻ, വി.വി. ഹരീന്ദ്രൻ, കെ.വി. വിലാസൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.