ജില്ലയിൽ 1092 എയ്​ഡ്​സ്​ രോഗികൾ

എയ്​ഡ്​സ്​ ദിനാചരണം ഇന്ന്​ കണ്ണൂർ: ജില്ലയിൽ ആകെ 1092 രോഗികളാണ്​ ചികിത്സയിലുള്ളത്​. 2021 ജനുവരി മുതൽ ഒക്‌ടോബർ വരെ പരിശോധിച്ചതിൽ 46 പേർക്ക് എച്ച്​.ഐ.വി പോസിറ്റിവ് കണ്ടെത്തിയതായി ജില്ല ടി.ബി ആൻഡ്​ എയ്ഡ്സ് കൺട്രോൾ ഓഫിസർ ഡോ. ജി. അശ്വിൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇതിൽ 26 പുരുഷന്മാരും 20 സ്ത്രീകളുമാണ്. 24,862 പേരെയാണ്​ പരിശോധനക്ക്​ വിധേയമാക്കിയത്. ഡിസംബർ ഒന്ന് ലോക എയ്ഡ്സ് ദിനാചരണത്തി​ൻെറ ജില്ലതല ഉദ്ഘാടനം ബുധനാഴ്ച രാവിലെ 11 മണിക്ക്‌ ഐ.എം.എ ഹാളിൽ നടക്കും. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഉദ്​ഘാടനം നിർവഹിക്കും. 'അസമത്വങ്ങൾ അവസാനിപ്പിക്കാം, എയ്ഡ്സും മഹാമാരികളും ഇല്ലാതാക്കാം' എന്നതാണ് ഈ വർഷത്തെ ലോക എയ്ഡ്സ് ദിന സന്ദേശം. എയ്ഡ്സ് ദിനാചരണത്തി​ൻെറ ഭാഗമായി നവംബർ 30 മുതൽ ഡിസംബർ രണ്ടുവരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സെമിനാർ, റെഡ് റിബൺ കാമ്പയിൻ, ദീപം തെളിക്കൽ, ടെസ്​റ്റിങ്​ ക്യാമ്പ്​‌, സന്നദ്ധ രക്തദാന ക്യാമ്പ്​ എന്നിവ സംഘടിപ്പിക്കും. വാർത്തസമ്മേളനത്തിൽ ഡെപ്യൂട്ടി ഡി.എം.ഒ ഡോ.വി.പി. രാജേഷ്, ഡോ. പി.കെ. അനിൽകുമാർ എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.