ആലിഹാജി പള്ളി പിടിച്ചെടുക്കാനുള്ള ശ്രമം അപലപനീയം- ഹനഫി മുസ്​ലിം ജമാഅത്ത്

തലശ്ശേരി: മെയിൻ റോഡിലെ മൂന്ന് നൂറ്റാണ്ട് പഴക്കമുള്ള പ്രസിദ്ധമായ ആലിഹാജി ജുമാ മസ്ജിദ് പിടിച്ചെടുക്കാനുള്ള ശ്രമം അപലപനീയമാണെന്ന് ഹനഫി മുസ്​ലിം ജമാഅത്ത്. ഗുജറാത്തിലെ കച്ച് മേഖലയിൽനിന്ന് തലശ്ശേരിയിൽ വ്യാപാരത്തിനായി വന്ന നൂറാനി സേട്ടി​‍ൻെറ കുടുംബം സ്ഥാപിച്ചതാണ് പള്ളി. പൂർണമായും ഹനഫി രീതിയിൽ പ്രാർഥന നടത്തുവാൻ നിഷ്കർഷിക്കപ്പെട്ട് വഖഫ് ചെയ്യപ്പെട്ട ആരാധനാലയമാണിത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കെടുകാര്യസ്ഥത കാരണം പള്ളി കേരള വഖഫ് ബോർഡ് നിയമിച്ച റിസീവർ ഭരണത്തിലാണ്. ഈ അവസരം മുതലെടുത്ത് ചില തൽപരകക്ഷികൾ വഖഫ് ബോർഡിൽ സ്വാധീനം ചെലുത്തി ഹനഫികൾ അല്ലാത്തവർക്ക് ഭൂരിപക്ഷം ലഭിക്കത്തക്ക രീതിയിൽ ഭരണഘടനയുണ്ടാക്കി കമ്മിറ്റി രൂപവത്കരിക്കുവാൻ ഒരുങ്ങുകയാണ്. ഒരു പള്ളിയുടെ കമ്മിറ്റിയിൽ മറ്റു പള്ളികളിലെ പ്രതിനിധികൾ ഉണ്ടാവുകയെന്നത് അസാധാരണമാണ്. കേയിമാരുടെ പള്ളിയായ ഓടത്തിൽ പള്ളി പരിപാലന കമ്മിറ്റിയിൽ കേയിമാർക്കു മാത്രമേ അംഗത്വമുള്ളൂ. അപ്രകാരം ഹനഫി പള്ളിയുടെ നിർവാഹക സമിതിയിലും ഹനഫികൾ മാത്രമേ പാടുള്ളൂ. അങ്ങനെയല്ലാത്ത ഗൂഢാലോചന പള്ളിയുടെ ഹനഫി സ്വഭാവത്തെ ഹനിക്കുന്നതും നീതീകരിക്കുവാൻ പറ്റാത്തതുമാണ്. ഇതു സംബന്ധമായി കേരള മുഖ്യമന്ത്രിക്കും വഖഫ് ബോർഡിനും നിവേദനം സമർപ്പിച്ചിട്ടുണ്ടെന്നും തലശ്ശേരി ഹനഫി മുസ്​ലിം ജമാഅത്ത് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.