പഴയങ്ങാടി: താവം റെയിൽവെ മേൽപാലത്തിന് സമീപത്തായി ചെറുകുന്ന് പഞ്ചായത്ത് പരിധിയിലെ തീവണ്ടിച്ചാൽ കൈത്തോട് മണ്ണിട്ട് നികത്തി. വർഷകാലങ്ങളിൽ തെക്കേ ഭാഗത്തുനിന്നുവരുന്ന വെള്ളം ഈ തോട് വഴിയാണ് പുഴയിലേക്ക് ചേരുന്നത്. സ്വകാര്യ താൽപര്യത്തിനായി തോട് മണ്ണിട്ട് നികത്തിയതിനെതിരെ വ്യാപക പ്രതിഷേധമുയർന്നു. കൈത്തോടിന് സമീപത്തെ വയലുകളും മണ്ണിട്ടുനികത്തിയതോടെ പ്രദേശം പൂർണമായും വെള്ളക്കെട്ട് ഭീഷണിയിലാണെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു. പ്രദേശത്ത് സ്ഥിതി ചെയ്യുന്ന മുപ്പതോളം വീടുകൾക്ക് വെള്ളക്കെട്ട് ഭീഷണിയുയർത്തുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കൈത്തോട് മണ്ണിട്ട് നികത്തുന്നത് ശ്രദ്ധയിൽ പെടുത്തിയിരുന്നെങ്കിലും അധികൃതർ നിസ്സംഗത പുലർത്തുകയായിരുന്നുവെന്നാണ് പ്രദേശവാസികളുടെ പരാതി. ചിത്രവിശദീകരണം: താവം തീവണ്ടിച്ചാൽ കൈത്തോട് മണ്ണിട്ട് നികത്തിയനിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.