കനിവിന്റെ പാഥേയവുമായി എൻ.എസ്.എസ് യൂനിറ്റ്

ഇരിട്ടി: പെരുന്നാൾ ദിനത്തിലും കനിവിന്റെ പാഥേയവുമായി ഇരിട്ടി ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വളന്റിയർമാർ ഇരിട്ടി ടൗണിൽ പൊതിച്ചോർ വിതരണം നടത്തി. എൻ.എസ്.എസിന്റെ നേതൃത്വത്തിൽ വിശപ്പുരഹിത ഇരിട്ടി എന്ന ആശയത്തിലൂന്നി, തെരുവോരങ്ങളിൽ അന്തിയുറങ്ങുന്ന അശരണർക്കായി ഇരിട്ടി പട്ടണത്തിൽ നടന്നുവരുന്ന പരിപാടിയാണ് പാഥേയം. ഈ പെരുന്നാൾ ദിനത്തിലും പൊതിച്ചോർ വിതരണം നടത്തിയതോടെ പരിപാടി തുടർച്ചയായ 12 ആഴ്ച പൂർത്തീകരിച്ചു. വളന്റിയർമാരായ വിഷ്ണു സുമേഷ്, സായന്ത്, കാർത്തിക്, പ്രോഗ്രാം ഓഫിസർ ഇ.പി. അനീഷ് കുമാർ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.