മേഖല സമ്മേളനം

പേരാവൂർ: ശാസ്ത്ര സാഹിത്യ പരിഷത്ത് പേരാവൂർ മുഴക്കുന്ന് ഗവ. യു.പി സ്കൂളിൽ നടന്നു. മേഖല പ്രസിഡന്റ് ഒ.എം. കുര്യാച്ചന്റെ അധ്യക്ഷതയിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ല കമ്മിറ്റി അംഗം ടി.വി. നാരായണൻ ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി കെ. ശശീന്ദ്രൻ, പി. വിജിന, പി.കെ. മണി മാസ്റ്റർ, കെ. വിനോദ് കുമാർ തുടങ്ങിയവർ സംസാരിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന നാടകയാത്രയിൽ പങ്കാളികളായ വി. യഥുനാഥ്, വി.കെ കുഞ്ഞികൃഷ്ണൻ എന്നിവർക്ക് മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി. ബിന്ദു ഉപഹാരം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.