കരേറ്റ-മാലൂർ റോഡ് നവീകരണം തുടങ്ങി

ഉരുവച്ചൽ: കരേറ്റ-മാലൂർ റോഡ് വികസന പ്രവൃത്തി ആരംഭിച്ചു. കിഫ്ബി ഫണ്ട് മുഖേനയാണ് റോഡ് നവീകരിക്കുന്നത്. റോഡ് പണിയുടെ ഭാഗമായി വാഹന ഗതാഗതം നിരോധിച്ചാണ് പണി ആരംഭിച്ചത്. ഓവുപാലങ്ങൾ പുനർനിർമിക്കുന്ന പണിയാണ് ആദ്യം നടക്കുന്നത്. മഴക്കു മുമ്പ് ഓവുപാലങ്ങൾ പുതുക്കിപ്പണിയും. ഏഴു മീറ്റർ ടാർ റോഡ് ഉൾപ്പെടെ 10 മീറ്റർ വീതിയിലാണ് റോഡ് വികസനം. മാലൂർ പഞ്ചായത്തിലെ പ്രധാന റോഡാണ് വികസിപ്പിക്കുന്നത്. കയറ്റങ്ങൾ കുറച്ചും വളവുകൾ ഭേദഗതി ചെയ്തും മെക്കാഡം ടാറിങ്ങുമാണ് നടത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.