ക്ഷയരോഗ ബോധവത്കരണ പദ്ധതി വിലയിരുത്തി

പയ്യന്നൂർ: കുഞ്ഞിമംഗലം പഞ്ചായത്ത് പരിധിയിൽ നടപ്പാക്കുന്ന സമ്പൂർണ ക്ഷയരോഗ ബോധവത്കരണ പരിശോധന പരിപാടി വിലയിരുത്താൻ ജില്ലതല ആരോഗ്യ സംഘം മുള്ളിക്കോട് കോളനി സന്ദർശിച്ചു. ടി.ബി യൂനിറ്റ് മെഡിക്കൽ ഓഫിസർ ഡോ. അഹമദ് നിസാർ, സീനിയർ ട്രീറ്റ്മെന്റ് സൂപ്പർ വൈസർ കെ. സീന, മേഖല ലാബ് ടെക്നീഷ്യൻ എ.ജെ. ഷാഹിന എന്നിവരാണ് സന്ദർശിച്ചത്. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കെ. ശോഭ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എ.വി. സന്തോഷ് കുമാർ, ആശ വർക്കർ ബിന്ദു സുരേഷ് എന്നിവരും സംഘത്തെ അനുഗമിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.