ഇഫ്താർ വിരുന്നും സ്നേഹ സംഗമവും

ചൊക്ലി: ഒളവിലം യങ് ഫൈറ്റേർസ് ക്ലബ്, ഗ്രാമോദയ വായനശാല ആൻഡ് ഗ്രന്ഥാലയം എന്നിവയുടെ ആഭിമുഖ്യത്തിൽ ചെറുവയൽ മുക്ക് പരിസരത്ത് ഇഫ്താർ വിരുന്നും സ്നേഹസംഗമവും സംഘടിപ്പിച്ചു. ചൊക്ലി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ഒ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വി.കെ. ഖാലിദ് അധ്യക്ഷത വഹിച്ചു. മഹല്ല് ഖാദി മജീദ് ഖാസി റമദാൻ സന്ദേശം നൽകി. എ.കെ. ഖാലിദ്, ഷാജി മൊട്ടേമ്മൽ, രാമകൃഷ്ണൻ, എം. സുലൈമാൻ, സി. ഗംഗാധരൻ, കെ.എം. ചന്ദ്രൻ, കെ.പി. രതീഷ് കുമാർ, കെ. നന്ദകുമാർ, കെ.കെ. ശ്രീജ, കുനിയിൽ സത്യൻ, വൈ. ചിത്രൻ, പി.സി. അബ്ദുല്ല ഹാജി, വി. ഇസ്മായിൽ ഹാജി, ഖാദർ പറമ്പത്ത്, കെ. അബ്ദുന്നസീർ, കെ.സി. രാജൻ, ഫാറൂഖ് ചേപ്രത്ത്, എ.സി. രാജീവൻ, വി.പി. മുനീർ, കെ. നജീർ, ടി.വി. മിഫ്താഫ്, ഷിജു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.