ശ്രീകണ്ഠപുരം: നഗരസഭ വാർഷിക പദ്ധതിയിൽ വയോജനങ്ങൾക്കുള്ള കട്ടിൽ, എസ്.സി-എസ്.ടി വിഭാഗക്കാർക്കുള്ള പഠനോപകരണങ്ങൾ എന്നിവയുടെ വിതരണം ശ്രീകണ്ഠപുരം മാപ്പിള സ്കൂളിൽ ചെയർപേഴ്സൻ ഡോ. കെ.വി. ഫിലോമിന നിർവഹിച്ചു. വൈസ് ചെയർമാൻ കെ. ശിവദാസൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ. പ്രവീൺ, സ്ഥിരം സമിതി ചെയർമാന്മാരായ പി.പി. ചന്ദ്രാംഗദൻ, കെ.സി. ജോസഫ് കൊന്നക്കൽ, വി.പി. നസീമ, കൗൺസിലർമാരായ കെ.വി. കുഞ്ഞിരാമൻ, ബാബു പെരുകിലാമല, ജോൺ ചിറപ്പുറത്ത്, ആലീസ് ജെയിംസ്, കെ.വി. ഗീത, എം.വി. ഷീന എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.