തലശ്ശേരി: നഗരസഭ വിൽപന നിരോധിത മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളിൽ കച്ചവടം അനുവദിക്കില്ലെന്ന് സെക്രട്ടറി അറിയിച്ചു. നഗരത്തിൽ 316 തെരുവോര കച്ചവടക്കാരാണുള്ളത്. വിവിധ വാർഡുകളിൽ നിയമാനുസൃത സർവേ നടത്തിയാണ് ഇത് കണ്ടെത്തിയത്. ഇങ്ങനെ കണ്ടെത്തിയ 316 തെരുവോര കച്ചവടക്കാർക്കും തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തിട്ടുണ്ട്. തെരുവോര കച്ചവടക്കാരിൽ ഭക്ഷണസാധനങ്ങൾ വിൽപന നടത്തുന്നവർക്ക് ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നതിന് ബോധവത്കരണ ക്ലാസും നൽകി. ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാർ ഹെൽത്ത് കാർഡും ഉപയോഗിക്കുന്ന വെള്ളത്തിന്റെ സർട്ടിഫിക്കറ്റും ഹാജരാക്കി മാലിന്യ സംസ്കരണത്തിന് അവലംബിക്കുന്ന രീതികൂടി അധികൃതരെ ബോധ്യപ്പെടുത്തി മാത്രമാണ് ലൈസൻസ് നൽകുന്നത്. തൊഴിലാളികൾ അല്ലാത്തവർക്കും മാലിന്യ സംസ്കരണത്തിന് ഹരിതകർമസേന രജിസ്ട്രേഷൻ നിർബന്ധമാണ്. നഗരസഭയിലെ ആറ് ഹെൽത്ത് ഇൻസ്പെക്ടർ ഓഫിസ് പരിധിയിൽ വരുന്ന ഇത്തരം കച്ചവടക്കാർക്കും പരമാവധി ഉപയോഗിക്കാൻ കഴിയുന്ന സ്ഥലം 25 സ്‌ക്വയർഫീറ്റായി നിജപ്പെടുത്തി തലശ്ശേരി നഗരസഭ ബൈലോ പാസാക്കിയിട്ടുള്ളതാണ്. മേയ് 31നകം തെരുവ് കച്ചവടക്കാർക്ക് ലൈസൻസ് നൽകാനാണ് തീരുമാനം. ലൈസൻസ് നൽകുന്നതിനുമുമ്പ് ഹെൽത്ത് ഇൻസ്പെക്ടർമാർ ജലം പരിശോധിച്ച് പൊതുജനങ്ങൾക്കും വഴിയാത്രക്കാർക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ടില്ലെന്ന് ഉറപ്പ് വരുത്തിയാണ് ലൈസൻസ് നൽകുക. മുനിസിപ്പൽ തല ഉദ്ഘാടനം മേയ് 11ന് നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.