ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയ ബൈക്ക് കസ്റ്റഡിയിലെടുത്തു

അന്വേഷണത്തിനിടെ ഉടമ സ്റ്റേഷനിലെത്തി ബൈക്ക് കൊണ്ടുപോയി കൂത്തുപറമ്പ്: നാല് ദിവസമായി കൂത്തുപറമ്പ് നഗരത്തിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയ ബൈക്ക് പരിഭ്രാന്തിപരത്തി. പാലക്കാട് രജിസ്ട്രേഷനുള്ള ബൈക്കാണ് ഉപേക്ഷിച്ചിരുന്നത്. കൂത്തുപറമ്പ് -തലശ്ശേരി റോഡിൽ നഗരസഭ ഓഫിസ് പരിസരത്തെ മൊബൈൽ ഷോപ്പിന് മുന്നിലാണ് ബൈക്ക് നിർത്തിയിട്ടിരിക്കുന്നത്. വ്യാപാരികൾ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് കൂത്തുപറമ്പ് സി.ഐ ബിനുമോഹൻ, പ്രബേഷൻ എസ്.ഐ സയ്ഫുല്ല എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം രാവിലെ പൊലീസെത്തി ബൈക്ക് കസ്റ്റഡിയിലെടുത്തു. പാലക്കാട് മലമ്പുഴ ചെമ്പന സ്വദേശിയുടെ ബൈക്കാണെന്ന് പൊലീസ് പിന്നീട് തിരിച്ചറിഞ്ഞിരുന്നു. ബൈക്ക് ഉടമയെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കുന്നതിനിടെ ഉടമ സ്റ്റേഷനിലെത്തി ബൈക്ക് കൊണ്ടുപോയി. റോഡരികിൽ ബൈക്ക് നിർത്തി ബംഗളൂരുവിലേക്ക് പോവുകയായിരുന്നുവെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.