സ്മാര്‍ട്ട് അംഗൻവാടി കെട്ടിടശിലാസ്ഥാപനം

മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭ ഇല്ലംഭാഗത്ത് നിര്‍മിക്കുന്ന സ്മാര്‍ട്ട് അംഗൻവാടി കെട്ടിടശിലാസ്ഥാപനം ചെയര്‍പേഴ്‌സൻ അനിതവേണു ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ പി. പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ അസി. എൻജിനീയര്‍ കെ.ടി. പ്രണവ്, നഗരസഭ സ്ഥിരംസമിതി ചെയര്‍മാന്മാരായ വി.പി. ഇസ്മായില്‍, ഷാഹിന സത്യന്‍, എ.കെ. സുരേഷ് കുമാര്‍, പി. പ്രസീന, എം. റോജ, കൗണ്‍സിലര്‍മാരായ കെ.വി. ജയചന്ദ്രന്‍, വി. ഹുസൈന്‍, പി. രാജിനി, സി.ഡി.പി.ഒ ബേബി സുനിത എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ കെ.കെ. രവീന്ദ്രന്‍ സ്വാഗതവും അംഗൻവാടി വര്‍ക്കര്‍ വി. ഗീത നന്ദിയും പറഞ്ഞു. പി. സരോജിനി, സഹോദരങ്ങളായ സുജാത, അശോകന്‍ എന്നിവരാണ് അംഗൻവാടിക്കായി സ്ഥലം സൗജന്യമായി നല്‍കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.