മന്ദിരം ഉദ്ഘാടനം

മട്ടന്നൂര്‍: ചാലോട് പുതുക്കുടിയില്‍ കെ.സി. കുമാരന്‍ സ്മാരകമന്ദിരവും പൊതുജന വായനശാലയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എന്‍.വി. ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. പൊതുജന വായനശാലയും ഗ്രന്ഥാലയവും കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി എം.വി. ജയരാജന്‍, ജില്ല സെക്രട്ടേറിയറ്റ് അംഗം പി. പുരുഷോത്തമന്‍, സി.വി. ശശീന്ദ്രന്‍, എം.വി. സരള, എം. രതീഷ്, എം. രാജന്‍, കെ.കെ. പ്രഭാകരന്‍, പി.കെ. ചന്ദ്രന്‍, കെ.വി. അശോകന്‍, കെ.വി. മിനി, പി. ലേഖ, കെ. ശ്രീഹരി, പി.പി. രത്‌ന എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.