ആറംഗ ശീട്ടുകളിസംഘം പിടിയിൽ

കൂത്തുപറമ്പ്: മാങ്ങാട്ടിടം കൈതച്ചാലിൽ കൂത്തുപറമ്പ് പൊലീസ് നടത്തിയ പരിശോധനയിൽ ശീട്ടുകളിസംഘത്തെ പിടികൂടി. പ്രതികളിൽനിന്ന് 1,88,000 രൂപ പിടിച്ചെടുത്തു. ബുധനാഴ്ച പുലർച്ച രണ്ടോടെയാണ് കൈതച്ചാൽ വളയങ്ങാടൻ മടപ്പുരക്ക് സമീപത്തുനിന്ന് ശീട്ടുകളി സംഘത്തെ പിടികൂടിയത്. ക്ഷേത്രത്തിന് സമീപത്തുള്ള കെട്ടിടത്തിൽ പണംവെച്ച് ശീട്ട് കളിക്കുന്നതിനിടയിലാണ് ആറംഗസംഘം വലയിലായത്. ഫാറൂക്ക് മുണ്ടേരി, ബാബു കാടാച്ചിറ, വിജേഷ് പാലബസാർ, വിനോദ് ശങ്കരനെല്ലൂർ, ജീവൻ മയ്യിൽ, രാജേഷ് മാലൂർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൂത്തുപറമ്പ് സി.ഐ ബിനുമോഹൻ, പ്രബേഷനറി എസ്.ഐ സെയ്ഫുല്ല എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സിവിൽ പൊലീസ് ഓഫിസർമാരായ ലിജു, ഷൈജേഷ്, പ്രശോഭ്, അനൂപ്, മഹേഷ്, വിജിൽ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.