സർസയ്യിദ് കോളജിനും കോളയാട് സ്പോർട്സ് അക്കാദമിക്കും ജയം

തലശ്ശേരി: കോണോർ വയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന കണ്ണൂർ ജില്ല ഡി ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ തളിപ്പറമ്പ് സർ സയ്യിദ് കോളജ് എട്ട് വിക്കറ്റിന് പെരിങ്ങോം ബോൺസർ ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ബോൺസർ ക്രിക്കറ്റ് ക്ലബ് 11 ഓവറിൽ 27 റൺസിന് ഓൾഔട്ടായി. മറുപടിയായി സർസയ്യിദ് കോളജ് 7.5 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം നേടി. അഞ്ച് റൺസിന് അഞ്ച് വിക്കറ്റ് വീഴ്ത്തി സർസയ്യിദ് കോളജ് താരം ഹരികൃഷ്ണൻ മാൻ ഓഫ് ദി മാച്ചായി. ഉച്ചക്ക് നടന്ന രണ്ടാം മത്സരത്തിൽ കോളയാട് സ്പോർട്സ് അക്കാദമി ഒമ്പത് വിക്കറ്റിന് തളിപ്പറമ്പ് പരപ്പൂൽ ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത പരപ്പൂൽ ക്രിക്കറ്റ് ക്ലബ് 16.5 ഓവറിൽ 74 റൺസിന് ഓൾഔട്ടായി. മറുപടിയായി കോളയാട് സ്പോർട്സ് അക്കാദമി 8.3 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം നേടി. 15 റൺസിന് മൂന്ന് വിക്കറ്റ് വീഴ്ത്തി കോളയാട് സ്പോർട്സ് അക്കാദമി താരം പ്രജിൻ പ്രകാശ് മാൻ ഓഫ് ദി മാച്ചായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.