ഇഫ്താർ സംഗമവും അനുമോദനവും

തലശ്ശേരി: ബി.ഇ.എം.പി സ്കൂൾ ഹാർട്ട് ബീറ്റ്സ് പൂർവ വിദ്യാർഥി കൂട്ടായ്മ 81-86 ബാച്ചിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. ഗിന്നസ് ബുക്ക്‌ ഓഫ് വേൾഡ് റെക്കോഡ് നേടിയ ബി.ഇ.എം.പി ഹാർട്ട് ബീറ്റ്സ് ഗ്രൂപ് അംഗം ബൈജുവിന്റെ മകൾ അരോമ ബൈജുവിന് ഹാർട്ട് ബീറ്റ്സ് എക്സിക്യൂട്ടിവ് അംഗം പി.സി. ശ്രീജാത് ഉപഹാരം നൽകി. തലശ്ശേരി ഡെപ്യൂട്ടി തഹസിൽദാർ പ്രശാന്ത് കുമാർ അധ്യക്ഷത വഹിച്ചു. ഖാദി ബോർഡ് ഡയറക്ടർ ഗിരീഷ് കുമാർ, പി.എം. അഷ്റഫ് എന്നിവർ റമദാൻ സന്ദേശം നൽകി. നൗഫൽ കോറോത്ത്, വത്സൻ, ഹസീബ് ടോക്കിക്കോ, മുനീസ് അറയിലകത്ത്, ഷാജഹാൻ, അബ്ദുൽ റസാക്ക് കുനിയിൽ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി അബ്ദുൽ റസാക്ക് സ്വാഗതം പറഞ്ഞു. ------ പടം..... തലശ്ശേരി ബി.ഇ.എം.പി സ്കൂൾ ഹാർട്ട് ബീറ്റ്സ് കൂട്ടായ്മയിൽ അരോമ ബൈജുവിന് എക്സിക്യൂട്ടിവ് അംഗം പി.സി. ശ്രീജാത് ഉപഹാരം സമ്മാനിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.