കണ്ണൂർ നഗരത്തിൽ തീപിടിത്തം

കണ്ണൂർ: പഴയ ബസ് സ്റ്റാൻഡിനടുത്ത് ബി.എസ്.എൻ.എൽ ഓഫിസിന് സമീപം ചെരിപ്പുകടക്ക് തീപിടിച്ചു. വ്യാഴാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. ജനറേറ്ററിൽ ഇന്ധനം നിറക്കുന്നതിനിടയിൽ ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീപടർന്നത്. തീ കെടുത്തുന്നതിനിടെ കടയിലെ ജീവനക്കാരൻ കണ്ണാടിപ്പറമ്പ് സ്വദേശി ഇസ്മായിലിന് കൈക്ക് നിസ്സാരമായി പൊള്ളലേറ്റു. കക്കാട് സ്വദേശി ഹസ്സൻ കോയയുടെ ഉടമസ്ഥതയിലാണ് കട. പരിസരത്ത് ഉള്ളവരുടെ അവസരോചിതമായ ഇടപെടലിനെ തുടർന്നാണ് തീപടരുന്നത് തടയാനായത്. തൊഴിലാളികൾ ജനറേറ്റർ ഉടൻ പുറത്തെത്തിക്കുകയായിരുന്നു. കടയുടെ മേൽക്കൂരയും ചെരിപ്പുകളും ജനറേറ്ററും ഭാഗികമായി കത്തിനശിച്ചു. തീയും പുകയും ഉയരുന്നതുകണ്ട് റോഡിലുണ്ടായിരുന്നവരും സാധനം വാങ്ങാനെത്തിയവരും ചിതറി ഓടി. കണ്ണൂർ അഗ്നിരക്ഷാ സേനയുടെ രണ്ടു യൂനിറ്റുകളെത്തി ചുറ്റുമുള്ള കടകളിലേക്ക് തീപടരുന്നത് തടഞ്ഞു. photo:

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.