നൃത്തവും ചിരിയും നിറഞ്ഞാടി പിണറായിപ്പെരുമ

തലശ്ശേരി: പിണറായിപ്പെരുമ സര്‍ഗോത്സവം മെഗാ മേളയുടെ രണ്ടാം ദിവസം നൃത്തകലയുടെ ഔന്നത്യങ്ങള്‍ ദര്‍ശിച്ച ദിനമായി. കലയുടെ സാമൂഹികധര്‍മം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഭരതനാട്യത്തില്‍ പ്രമേയപരമായ നവീനത ആവിഷ്കരിച്ച നൃത്താവതരണത്തിലൂടെ നടിയും നര്‍ത്തകിയുമായ പത്മപ്രിയ അവതരിപ്പിച്ച നൃത്തം കാണികള്‍ക്ക് മറക്കാനാവാത്ത ദൃശ്യവിരുന്നായി. പ്രശസ്ത നര്‍ത്തകിയും ഡല്‍ഹി മലയാളിയുമായ ശ്രേയസി ഗോപിനാഥും പത്മപ്രിയയോടൊപ്പം നൃത്തങ്ങള്‍ അവതരിപ്പിച്ചു. സ്വാതിതിരുനാൾ കൃതിയെ അടിസ്ഥാനമാക്കിയ കൃഷ്ണകഥക്കും പത്മപ്രിയ നൃത്തഭാഷ്യം നൽകി. തുടര്‍ന്ന് ഹരീഷ് കണാരനും സംഘവും അവതരിപ്പിച്ച കോമഡി മെഗാ ഷോയും അരങ്ങേറി. കോമഡി സ്റ്റാര്‍ ടെലിവിഷന്‍ പരിപാടിയിലൂടെ പ്രശസ്തരായ ദേവരാജന്‍, സി.ടി. കബീര്‍, പ്രദീപ് ബാലന്‍, അഖില്‍, ലാല്‍ ബാബു, ബിനു ബി. കമല്‍, ബിജു എന്നിവരും സംഘത്തിന്‍റെ ഭാഗമായിരുന്നു. പടം..... പിണറായിപ്പെരുമയിൽ പത്മപ്രിയയും ശ്രേയസി ഗോപിനാഥും അവതരിപ്പിച്ച നൃത്തം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.