പഞ്ചായത്ത് അംഗത്തെ മർദിച്ചതായി പരാതി

മാഹി: അഴിയൂരിൽ പഞ്ചായത്ത് അംഗ​ത്തെ മർദിച്ചതായി പരാതി. പഞ്ചായത്ത് മൂന്നാം വാർഡ് അംഗം ഫിറോസിനാണ് മർദനമേറ്റത്. മഴവെള്ളക്കെട്ട് നീക്കുന്നതിനിടെ സമീപത്തെ 82കാരൻ ഇരുമ്പുപാര കൊണ്ട് കാലിൽ അടിച്ച് പരിക്കേൽപിച്ചെന്നാണ് പരാതി. തുടർന്ന് ഇദ്ദേഹം മാഹി ഗവ. ജനറൽ ആശുപത്രിയിൽ ചികിത്സതേടി. റോഡിൽനിന്ന് മഴവെള്ളം ഒഴുകിപ്പോകുന്നതിന് തടസ്സമായിനിന്ന മണ്ണ് നീക്കുന്നതിനിടയിലാണ് മർദനമേറ്റത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.