സര്‍വകലാശാല ആസ്ഥാനം കെ.എസ്.യു ഉപരോധിച്ചു

കണ്ണൂര്‍: സര്‍വകലാശാലക്ക് കീഴിൽ ഫീസ് ആനുകൂല്യം ലഭിക്കുന്ന വിദ്യാര്‍ഥികളില്‍നിന്ന് മുന്‍കൂറായി ഫീസ് ഈടാക്കാനുള്ള ഉത്തരവില്‍ പ്രതിഷേധിച്ച് കെ.എസ്.യു ജില്ല കമ്മിറ്റി കണ്ണൂര്‍ സര്‍വകലാശാല ആസ്ഥാനം ഉപരോധിച്ചു. ജില്ല പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് ഉദ്ഘാടനം ചെയ്തു. കെ.എസ്.യു നേതാക്കളുമായി പ്രോ-വൈസ് ചാന്‍സലര്‍ പ്രഫ. എ. സാബു നടത്തിയ ചര്‍ച്ചയില്‍ ഉത്തരവില്‍ അപാകത പറ്റിയത് പരിശോധിക്കുമെന്നും വൈസ് ചാന്‍സലറുടെ അനുമതിയോടെ വിദ്യാർഥികളുടെ ഫീസ് ആനുകൂല്യം സംബന്ധിച്ച് നിലവിലെ രീതി തുടരുന്നതിനാവശ്യമായ തീരുമാനം കൈക്കൊള്ളുമെന്നും ഉറപ്പുനൽകി. ഇതിന്റെ അടിസ്ഥാനത്തില്‍ സമരം അവസാനിപ്പിക്കുകയായിരുന്നു. ഭാരവാഹികളായ സി.ടി. അഭിജിത്, ഫര്‍ഹാന്‍ മുണ്ടേരി, അന്‍സില്‍ വാഴപ്പള്ളില്‍, അശ്വിന്‍ മതുക്കോത്ത്, ഹരികൃഷ്ണന്‍ പാളാട്, ആഷിത്ത് അശോകന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ---------------- ksu strike kannur കെ.എസ്.യു ജില്ല കമ്മിറ്റി കണ്ണൂര്‍ സര്‍വകലാശാല ആസ്ഥാനം ഉപരോധിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.