വടക്കുമ്പാട് മത്സ്യകൃഷി വിളവെടുപ്പ്

തലശ്ശേരി: എരഞ്ഞോളി പഞ്ചായത്തിൽ മത്സ്യകൃഷി വിളവെടുപ്പ് രണ്ടാം തവണയും വിജയകരം. വടക്കുമ്പാട് നവോദയ വായനശാല ആൻഡ് ഗ്രന്ഥാലയമാണ് മത്സ്യകൃഷി വിളവെടുപ്പ് നടത്തിയത്. വായനശാലയുടെ സമീപത്തെ കൊളപ്രത്ത് താഴെവയലിലെ കുളത്തിലാണ് തിലോപിയ, ആസാം വാള എന്നീ മത്സ്യക്കുഞ്ഞുങ്ങളെ ആദ്യം നിക്ഷേപിച്ചത്. ഏഴു മാസം കൊണ്ടാണ് പൂർണ വളർച്ച പ്രാപിച്ച് മത്സ്യം വിളവെടുപ്പിന് പാകമായത്. കിലോവിന് 250 രൂപയാണ് വില ഈടാക്കുന്നത്. നെൽകൃഷിയും മത്സ്യകൃഷിയും കൊളപ്രത്ത് താഴെവയലിൽ സമൃദ്ധമായി കൃഷിചെയ്യുന്നുണ്ട്. അടുത്തഘട്ടത്തിൽ കൂടുതൽ കുളങ്ങൾ നിർമിച്ച് മത്സ്യകൃഷി വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിളവെടുപ്പ് ഉദ്ഘാടനം ചെയ്ത് എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.പി. ശ്രീഷ പറഞ്ഞു. ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി മുകുന്ദൻ മഠത്തിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം പി. ഷിംജിത്ത്, കോറോത്താൻ രാജൻ, കെ.എം. ഓമന, കെ.എം. പ്രകാശൻ എന്നിവർ സംസാരിച്ചു. ഇസ്മായിൽ, എ.കെ. രമണി എന്നിവർ മത്സ്യം ഏറ്റുവാങ്ങി. ---------------------- പടം.... എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റ് എം.പി. ശ്രീഷ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.