തലശ്ശേരി: കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ബാബു അച്ചാരത്ത് മെമ്മോറിയൽ ട്രോഫി ജില്ല എ ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ കെ. അഭിജിത്തിന്റെ ഓൾറൗണ്ട് പ്രകടന മികവിൽ ധർമടം ഗവ. ബ്രണ്ണൻ കോളജ് 133 റൺസിന് ടെലിച്ചറി സ്റ്റുഡന്റ്സ് സ്പോർട്ടിങ് ക്ലബിനെ പരാജയപ്പെടുത്തി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബ്രണ്ണൻ കോളജ് 43.5 ഓവറിൽ 210 റൺസിന് ഓൾ ഔട്ടായി. മുഹമ്മദ് കൈഫ് 67 റൺസും അശ്വിൻ കുമാർ 35 റൺസും കെ. അഭിജിത് 31 റൺസുമെടുത്തു. സ്റ്റുഡന്റ്സ് സ്പോർട്ടിങ് ക്ലബിനുവേണ്ടി സൈനൽ ഹസൻ 27 റൺസിന് നാലുവിക്കറ്റും വി.കെ. കിരൺ 33 റൺസിന് മൂന്നുവിക്കറ്റും നിധിൻലാൽ രണ്ടുവിക്കറ്റും വീഴ്ത്തി. മറുപടിയായി ടെലിച്ചറി സ്റ്റുഡന്റ്സ് സ്പോർട്ടിങ് ക്ലബ് 23.4 ഓവറിൽ 77 റൺസിന് ഓൾ ഔട്ടായി. ഇജാസ് അബ്ദുല്ല 27 റൺസെടുത്തു. ബ്രണ്ണൻ കോളജിനുവേണ്ടി കെ. അഭിജിത് 28 റൺസിന് അഞ്ചുവിക്കറ്റ് വീഴ്ത്തി. ഇത് രണ്ടാംതവണയാണ് അഭിജിത് ടൂർണമെന്റിൽ അഞ്ചുവിക്കറ്റ് വീഴ്ത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.