മാലിന്യം തള്ളിയാല്‍ നടപടി

മാഹി: മാഹി, ചാലക്കര, പന്തക്കല്‍ പ്രദേശങ്ങളിലെ റോഡരികിലും സ്വകാര്യ സ്ഥലങ്ങളിലും മാലിന്യം തള്ളുന്നതായി മാഹി നഗരസഭ കമീഷണര്‍. ഇതിനെതിരെ നഗരസഭ കര്‍ശന നടപടി സ്വീകരിക്കും. തദ്ദേശവാസികളും വ്യാപാരികളും അജൈവ മാലിന്യം നഗരസഭയുടെ മാലിന്യ ശേഖരണ വാഹനത്തില്‍ മാത്രം നല്‍കി സഹകരിക്കണം. മാഹി പുഴയിലും കടലിലും മാലിന്യം തള്ളുന്നവര്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കും. സമീപപ്രദേശങ്ങളില്‍നിന്ന് വാഹനങ്ങളിലെത്തി റോഡരികില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടിയെടുക്കാനും രാത്രികാലങ്ങളിലെ പരിശോധന കര്‍ശനമാക്കാനും മാഹി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുപുറമെ മാഹിയില്‍ പല ടൈല്‍സ് ഗോഡൗണുകളുടെ മുന്നിൽ ടൈല്‍സിന്റെയും ക്ലോസറ്റ്, വാഷ് ബേസിന്‍ മുതലായവയുടെയും അവശിഷ്ടങ്ങള്‍ കൂട്ടിയിട്ടതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ചില വ്യാപാരികള്‍ ഇത്തരം മാലിന്യം ഓവുചാലുകളിലും കനാലുകളിലും കൊണ്ടിടുന്നതായും പരാതി ലഭിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.