കളിയാട്ട മഹോത്സവം തുടങ്ങി

പഴയങ്ങാടി: അടുത്തില പടിഞ്ഞാറെ കോവിലകം ചാമുണ്ഡിക്കോട്ടം കളിയാട്ട മഹോത്സവത്തിന് തുടക്കമായി. 150 വർഷത്തിനുശേഷം നടക്കുന്ന കളിയാട്ടം നാടിന്റെ ഉത്സവമായി ആഘോഷിക്കുകയാണെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് തായ് പരദേവത തോറ്റം, കന്നിക്കൊരുമകൻ വെള്ളാട്ടം, തോട്ടുങ്കര ഭഗവതി, ഉച്ചിട്ട, ഭൈരവൻ, കുട്ടിശാസ്തൻ തോറ്റങ്ങൾ എന്നിവയുണ്ടാകുമെന്ന് ഭാരവാഹികളായ പി.കെ. വിശ്വനാഥൻ, വി.വി. സന്തോഷ് കുമാർ, കെ.വി. മനോജ്, കെ. ഹരിദാസൻ, പി.വി. ഗംഗാധരൻ എന്നിവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.