ഇരിട്ടി: ഏകലോകം ഏകാരോഗ്യം എന്ന വിഷയം ആസ്പദമാക്കി കേരള ശാസ്ത്രസാഹിത്യപരിഷത്ത് നാടകയാത്രയുടെ ജില്ലതല പര്യടനം മുഴക്കുന്നില്‍ സമാപിച്ചു. യുവ നാടക പ്രവര്‍ത്തകരില്‍ ശ്രദ്ധേയനായ ജിനോ ജോസഫാണ് നാടക രചനയും സംവിധാനവും നിർവഹിച്ചത്. വി.കെ. കുഞ്ഞികൃഷ്ണനാണ് ജാഥ ക്യാപ്റ്റന്‍. പി.വി. ദിവാകരന്‍ ജാഥ മാനേജരും. എം.എം. സചീന്ദ്രന്‍ മാഷ് രചിച്ച ഗാനങ്ങള്‍ക്ക് കോട്ടക്കല്‍ മുരളി സംഗീതം നല്‍കിയിരിക്കുന്നു. മിഥുന്‍ മലയാളമാണ് പശ്ചാത്തല സംഗീതം. ഒരുമയുടെ രാഷ്ടീയപാഠം പാടി പറയുന്ന നാടകയാത്ര യുടെ ഭാഗമായി, പുസ്തക പ്രചാരണം ഏകലോകം ഏകാരോഗ്യം ക്ലാസുകള്‍ എന്നിവയും നടന്നു. മുഴക്കുന്നില്‍ നല്‍കിയ സ്വീകരണത്തില്‍ കെ. ദേവദാസ്, കെ.ജി. പുഷ്പലത, കെ. വിനോദ് കുമാര്‍, പി. വിജിന, എം.വി. മുരളീധരന്‍ എന്നിവർ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.