തളിപ്പറമ്പ്: മന്നയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കടകൾ പൊളിച്ച് വീതികൂട്ടണമെന്ന് താലൂക്ക് വികസന സമിതി യോഗത്തിൽ ആവശ്യമുയർന്നു. മുൻ എ.ഡി.എം എ.സി. മാത്യുവാണ് ശനിയാഴ്ച ചേർന്ന താലൂക്ക് വികസന സമിതി യോഗത്തിൽ ആവശ്യം ഉന്നയിച്ചത്. അദ്ദേഹം ഏറെക്കാലമായി ഈ ആവശ്യം ഉന്നയിക്കുന്നുണ്ട്. സ്ഥലം സന്ദർശിച്ച് പരിശോധന നടത്തുമെന്ന് ആർ.ഡി.ഒ ഇ.പി. മേഴ്സി പറഞ്ഞു. തളിപ്പറമ്പ് -മണക്കടവ് ടി.ഇ.ബി റോഡരികിലെ കാടു വെട്ടിത്തെളിച്ച് റോഡ് വൃത്തിയാക്കണമെന്ന് പി.ഡബ്ല്യു.ഡിയോട് വികസന സമിതി യോഗം ആവശ്യപ്പെട്ടു. ജില്ല പഞ്ചായത്ത് അംഗം തോമസ് വക്കത്താനമാണ് താലൂക്ക് വികസന സമിതിയിൽ പരാതി നൽകിയത്. ബ്ലോക്ക് പഞ്ചായത്ത് മൂന്നുവർഷം മുമ്പ് ഒമ്പത് പഞ്ചായത്തുകളിലെ പട്ടികജാതി കോളനികളിൽ സ്ഥാപിച്ച സോളാർ വിളക്കുകൾ പ്രവർത്തനരഹിതമാണെന്നും ഇവ അറ്റകുറ്റപ്പണി ചെയ്യുന്നതിന് അടിയന്തരമായി ഇടപെടണമെന്നും ബ്ലോക്ക് പഞ്ചായത്ത് അംഗം കൊയ്യം ജനാർദനൻ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. പട്ടുവത്ത് നവോത്ഥാന സ്മാരകമായ ഹരിജൻ തറ നിലനിന്നിരുന്ന സ്ഥലം പതിച്ചുകിട്ടുന്നതിന് സഹായം നൽകണമെന്നാവശ്യപ്പെട്ട് പട്ടുവം പഞ്ചായത്ത് പുലയൻ സമുദായ സംഘം പ്രസിഡൻറ് ഇ. ഗോപാലനും പാലക്കയം തട്ട്, പൈതൽമല, ഏഴരക്കുണ്ട് എന്നീ മലയോര ടൂറിസം കേന്ദ്രങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവിസ് തുടങ്ങണമെന്നാവശ്യപ്പെട്ട് മുൻ ഏരുവേശ്ശി പഞ്ചായത്ത് പ്രസിഡൻറ് എം. നാരായണൻ മാസ്റ്ററും പരാതി നൽകി. ഇവയുൾപ്പെടെ പത്തോളം പരാതികളാണ് താലൂക്ക് വികസന സമിതിക്ക് മുന്നിൽ വന്നത്. പരാതികൾക്ക് മറുപടി നൽകാൻ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ ഒരു പ്രതിനിധിയെങ്കിലും നിർബന്ധമായും വികസന സമിതി യോഗത്തിൽ പങ്കെടുക്കണമെന്ന് ആവശ്യമുയർന്നു. ജില്ല പഞ്ചായത്ത് അംഗം തോമസ് വക്കത്താനം അധ്യക്ഷത വഹിച്ചു. ആർ.ഡി.ഒ ഇ.പി. മേഴ്സി, തഹസിൽദാർ സി. സഹദേവൻ, ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡൻറ് സുനിജ ബാലകൃഷ്ണൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.