ബസ് തടഞ്ഞ് ഡ്രൈവറെ ആക്രമിച്ചു; നാലുപേർക്കെതിരെ വധശ്രമത്തിന് കേസ്

പഴയങ്ങാടി: യാത്രക്കാരുമായി ഓടിക്കൊണ്ടിരുന്ന ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ ആക്രമിച്ചു. മൂലക്കീൽ ബസ് ഡ്രൈവർ എൻ. രമീഷിനാണ് (36) മർദനമേറ്റത്. പരിക്കേറ്റ രമീഷിനെ കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വെങ്ങരയിലെ സിയാദ് (25), സി. ഷിബു (24), പി. ബിബിൻ (27), നകുൽ (24) എന്നിവർക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. അറസ്റ്റിലായ സി. ഷിബു, പി. ബിബിൻ എന്നിവരെ പയ്യന്നൂർ കോടതി റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.