പാർട്ടി കോൺഗ്രസ്​: ചുവപ്പുടുത്ത്​ കണ്ണൂർ

കണ്ണൂർ: സി.പി.എം പാർട്ടി കോൺഗ്രസി‍ൻെറ ആവേശത്തിൽ ചുവപ്പണിഞ്ഞ്​ കണ്ണൂർ. അംഗബലത്തിൽ സി.പി.എമ്മിന്​ രാജ്യത്ത്​ ഏറ്റവും കരുത്തുള്ള ജില്ലയാണ്​ കണ്ണൂർ. എണ്ണയിട്ട യന്ത്രം കണക്കെ ചലിക്കുന്ന സംഘടന സംവിധാനത്തി‍ൻെറ കരുത്ത്​ പാർട്ടി കോൺഗ്രസ്​ ​ഒരുക്കങ്ങളിൽ പ്രകടം. ഏപ്രിൽ ആറു മുതൽ 10 വരെ കണ്ണൂർ നഗരത്തിലെ നായനാർ അക്കാദമിയിലാണ്​ സി.പി.എമ്മി‍ൻെറ അഖിലേന്ത്യ സമ്മേളനമായ പാർട്ടി കോൺഗ്രസ്​ നടക്കുക​. കേരളത്തിൽ കമ്യൂണിസ്റ്റ്​ പാർട്ടി പിറവികൊണ്ടത്​ കണ്ണൂർ പിണറായി പാറപ്രം സമ്മേളനത്തിലാണ്​. പാർട്ടി പിറന്ന ജില്ലയിൽ ആദ്യമായി വിരുന്നെത്തുന്ന പാർട്ടി കോൺഗ്രസ്​ വർധിത ആവേശത്തോടെയാണ്​ അണികൾ ​നെഞ്ചേറ്റിയത്​. പാർട്ടി ​ഗ്രാമങ്ങൾ സമ്മേളനത്തി‍ൻെറ ആരവങ്ങളിലമർന്നിട്ട്​ ആഴ്ചകളായി. ജില്ലയിലെ 4247 ബ്രാഞ്ചുകളിലും സ്വാഗതസംഘം രൂപവത്​കരിച്ച്​ പ്രചാരണങ്ങൾ സജീവം. ജില്ല ആസ്ഥാനം മാത്രമല്ല, നഗരങ്ങളും നാട്ടിടവഴികളും കവലകളുമെല്ലാം ​ചെ​ങ്കൊടി തോരണങ്ങളാൽ അലംകൃതമാണ്​. നായനാർ അക്കാദമിയിൽ പ്രതിനിധി സമ്മേളനത്തിനായി കൂറ്റൻ പന്തൽ തയാറായി. സെമിനാറുകളും അനുബന്ധപരിപാടികളും നടക്കുന്ന ടൗൺസ്ക്വയറിലെ വേദിയും ഒരുങ്ങി. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പി.ബി അംഗം എസ്​.ആർ.പി, എം.എ. ബേബി തുടങ്ങിയവർ ആഴ്ചകളായി കണ്ണൂരിൽ ക്യാമ്പ്​ ​ചെയ്യുകയാണ്​. മന്ത്രിമാർ മിക്കവരും ദിവസങ്ങളായി കണ്ണൂരിലുണ്ട്​. മുഖ്യമന്ത്രി പിണറായി വിജയനും ജനറൽ സെക്രട്ടറി ​െയച്ചൂരി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളും അടുത്ത ദിവസങ്ങളിൽ കണ്ണൂരിലെത്തും. കണ്ണൂർ പാർട്ടി കോൺഗ്രസ്​ ചരിത്രസംഭവമാക്കി മാറ്റാനുള്ള ഒരുക്കങ്ങളിലാണ്​ അണികൾ. സമാപന സമ്മേളനം ഏപ്രിൽ 10ന്​ ​വൈകുന്നേരം കണ്ണൂർ ജവഹർ സ്​റ്റേഡിയം ഗ്രൗണ്ടിലാണ്​. ലക്ഷത്തിലേറെ പേർ പ​ങ്കെടുക്കുമെന്നാണ്​ കണക്കാക്കുന്നത്​. പാർട്ടി കോൺഗ്രസി‍ൻെറ അനുബന്ധമായി വിപുലമായ പരിപാടികളാണ്​ ജില്ലയിൽ നടന്നുവരുന്നത്​. പോയകാലത്തെ പോരാട്ടകഥകൾ പറയുന്ന ചരിത്രപ്രദർശനം ​ബുധനാഴ്ച തുടങ്ങി. അന്താരാഷ്ട്ര നിലവാരത്തിലാണ്​ ​പ്രദർശനം​. റെക്കോഡ്​ കുറിക്കാനൊരുങ്ങുന്ന 'റെഡ്​ ഫ്ലാഗ്​ ഡേ' ഏപ്രിൽ ഒന്നിന്​ നടക്കും. കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് രക്തസാക്ഷികളായ അബു മാസ്റ്ററും, ചാത്തുക്കുട്ടിയും ബ്രിട്ടീഷ് പൊലീസി‍ൻെറ വെടിയേറ്റു മരിച്ചുവീണ തലശ്ശേരി ജവഹര്‍ഘട്ടില്‍നിന്ന് കണ്ണൂര്‍ കാല്‍ടെക്‌സിലെ എ.കെ.ജി പ്രതിമവരെ 23 കിലോമീറ്റര്‍ നീളത്തിലാണ് ദേശീയപാതയില്‍​ റെഡ് ഫ്ലാഗ് നാട്ടുക. ഫോട്ടോ: സന്ദീപ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.