ആര്‍ദ്രകേരളപുരസ്കാരം: കുഞ്ഞിമംഗലം ഒന്നാമത്

പയ്യന്നൂർ: ആരോഗ്യമേഖലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സര്‍ക്കാറി‍ൻെറ ആര്‍ദ്രകേരളം പുരസ്കാരം കുഞ്ഞിമംഗലം പഞ്ചായത്തിന് ലഭിച്ചു. നവകേരള മിഷ‍​ൻെറ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അംഗീകാരമായി നല്‍കുന്നതാണ് ആര്‍ദ്ര കേരള പുരസ്കാരം. അഞ്ചുലക്ഷം രൂപ അവാര്‍ഡ് തുകയായി ലഭിക്കും. 2020-21 വര്‍ഷത്തില്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ മേഖലയില്‍ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികള്‍, പകര്‍ച്ചവ്യാധി പ്രതിരോധ പരിപാടികള്‍, രോഗ പ്രതിരോധ കുത്തിവെപ്പ്, വാര്‍ഡ്തല ആരോഗ്യ ശുചിത്വ പ്രവര്‍ത്തനങ്ങള്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, മാലിന്യ നിർമാര്‍ജ്ജനം, ആരോഗ്യ പോഷണ പ്രവര്‍ത്തനം, ജീവിതശൈലീരോഗ നിയന്ത്രണ പരിപാടികള്‍, നൂതന ആശയ പ്രചാരണം, ശിശുസൗഹൃദ അംഗൻവാടി എന്നീ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനത്തിന് അര്‍ഹമായത്. ആരോഗ്യ മേഖലയില്‍ കുഞ്ഞിമംഗലം കുടുംബാരോഗ്യ കേന്ദ്രം ആയുർവേദ ഹോമിയോ ഡിസ്പെന്‍സറികളും ജനങ്ങള്‍ക്ക് മികച്ച സേവനം നല്‍കിവരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.