പാനൂരിനെ ടൂറിസ്റ്റ് ഹബ്ബായി മാറ്റാൻ പദ്ധതികളുമായി നഗരസഭാ ബജറ്റ്

പാനൂർ: പാനൂർ നഗരസഭയെ ജില്ലയിലെ പ്രധാന ടൂറിസ്റ്റ് ഹബായി മാറ്റാൻ പദ്ധതികളുമായി നഗരസഭ വാർഷിക ബജറ്റ്. അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യരംഗത്ത് സമാനതയില്ലാത്ത നേട്ടങ്ങൾ, പ്രവാസികൾക്ക് തൊഴിൽ സംരംഭങ്ങൾ, തരിശ് രഹിതനഗരസഭ എന്നിവക്കും ബജറ്റ് മുൻഗണന നൽകുന്നു. ആധുനിക സൗകര്യങ്ങളോടെ പുതിയ നഗരസഭ ഓഫിസ് സമുച്ചയം കുറഞ്ഞ കാലയളവിൽ നിർമിക്കുമെന്നും ബജറ്റിൽ പറയുന്നു. ബയോഗ്യാസ് പ്ലാന്റ് നിർമാണം, വീടുകളിൽ കമ്പോസ്റ്റ് കുഴികൾ, സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് മാലിന്യ സംസ്കരണത്തിനുള്ള നടപടികൾ എന്നിവ നടപ്പാക്കും. ജലലഭ്യതയില്ലാത്ത എല്ലാ വീടുകളിലേക്കും പൈപ്പ് കണക്ഷൻ നൽകും. 79.85 കോടി വരവും 76.17 ചെലവും 3.68 കോടി നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് ഉപാധ്യക്ഷ പ്രീത അശോക് അവതരിപ്പിച്ചു. ചെയർമാൻ വി. നാസർ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.