ഇരിട്ടി: ജനകീയ വായനക്കായി പൊതുയിടങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യവുമായി സംസ്ഥാന ലൈബ്രറി കൗൺസിൽ ആവിഷ്കരിച്ച പുസ്തകക്കൂട് പദ്ധതിയുടെ ഭാഗമായി ഇരിട്ടി നന്മ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ഒരുക്കിയ പുസ്തകക്കൂട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പി.പി. രവീന്ദ്രന് കൈമാറി ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നന്മ പബ്ലിക് ലൈബ്രറി പ്രസിഡന്റ് കെ. സുരേശൻ അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ സെക്രട്ടറി രഞ്ജിത്ത് കമൽ പദ്ധതി വിശദീകരിച്ചു. റെജി തോമസ്, പ്രഭാകരൻ പുതുക്കളം, കെ. മോഹനൻ, ഹരീന്ദ്രൻ പുതുശ്ശേരി, ആർ.കെ. മിനി എന്നിവർ സംസാരിച്ചു. വി.പി. സതീശൻ, വി.എം. നാരായണൻ, ജോളി അഗസ്റ്റിൻ, കെ. പ്രസന്ന, പി.വി. പ്രേമവല്ലി, ജെയിംസ് കുര്യൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.