തളിപ്പറമ്പ്: ആരോഗ്യ രംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ച ആന്തൂർ നഗരസഭക്ക് സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം. ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സര്‍ക്കാറിന്റെ സംസ്ഥാന ആര്‍ദ്രകേരളം പുരസ്‌കാരങ്ങളാണ് മന്ത്രി വീണ ജോര്‍ജ് പ്രഖ്യാപിച്ചത്. തദ്ദേശ സ്ഥാപനങ്ങള്‍ ആരോഗ്യമേഖലയില്‍ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികള്‍, കായകല്‍പ, മറ്റ് ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ച് മുന്‍ഗണന പട്ടിക തയാറാക്കിയാണ് പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്. പുരസ്കാരനേട്ടം വലിയ അംഗീകാരമാണെന്ന് ആന്തൂർ നഗരസഭാ ചെയർമാൻ പി. മുകുന്ദൻ പറഞ്ഞു. എറണാകുളത്തെ പിറവം നഗരസഭക്കാണ് ഒന്നാം സ്ഥാനം. ഒന്നാം സ്ഥാനം നേടിയവർക്ക് പത്തു ലക്ഷം രൂപയും രണ്ടാം സ്ഥാനം നേടിയവർക്ക് അഞ്ചു ലക്ഷം രൂപയുമാണ് സർക്കാർ നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.