കണ്ണൂര്‍: അന്താരാഷ്ട്ര നിലവാരത്തില്‍ കണ്ണൂരില്‍ വിദ്യാഭ്യാസ സ്ഥാപനം തുടങ്ങുമെന്ന് സ്റ്റഡി വേള്‍ഡ് എജുക്കേഷന്‍ ഗ്രൂപ് സി.ഇ.ഒ ഡോ. വിദ്യ വിനോദ് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. സ്മാര്‍ട്ട് ക്ലാസ് മുറികള്‍, മള്‍ട്ടിപര്‍പസ് ഓഡിറ്റോറിയം, ഇന്‍ഫര്‍മേഷന്‍ സോണുകള്‍, ലേണിങ്ങ് പ്ലാസ, ക്രിയേറ്റിവിറ്റി സെല്‍സ്, ഡിസൈന്‍ ഡോം എന്നിവയടങ്ങിയ രീതിയിലാകും സ്റ്റഡി വേള്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് രൂപകല്‍പന ചെയ്യുക. സംരംഭകത്വം, മോഡേണ്‍ മാനേജ്‌മെന്‍റ്, ഇന്റര്‍നാഷനല്‍ അക്കൗണ്ടിങ് ആൻഡ് ഫൈനാന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആൻഡ് ക്ലൗഡ് കമ്പ്യൂട്ടിങ്, ഡിജിറ്റല്‍ അഗ്രികള്‍ചറല്‍ എൻജിനീയറിങ്, മൊബൈല്‍ ആപ്ലിക്കേഷന്‍ ഡെവലപ്‌മെന്റ്, റോബോട്ടിക്‌സ് ഓട്ടോണമസ് സിസ്റ്റംസ്, സ്‌പേസ് സയന്‍സസ്, നഴ്‌സിങ് ആൻഡ് കെയര്‍ മാനേജ്‌മെന്റ്, മറൈന്‍ ബയോളജി എന്നിങ്ങനെ നിരവധി നൂതന പാഠ്യവിഷയങ്ങളാകും സ്റ്റഡി വേള്‍ഡില്‍ ഒരുക്കുക. രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ആദ്യം ഇന്ത്യയില്‍ വേരുറപ്പിച്ച സ്റ്റഡി വേള്‍ഡ് പിന്നീട് ലണ്ടന്‍, മാള്‍ട്ട, ദുബൈ, കൊളംബോ എന്നീ നാടുകളിലേക്കും പടര്‍ന്നു പന്തലിച്ചു. വാര്‍ത്തസമ്മേളനത്തില്‍ സീനിയര്‍ വൈസ് പ്രസിഡന്റ് എന്‍. വിനോദ്, നിഖില്‍ ഗംഗാധരന്‍, എസ്. കാര്‍ത്തികേയന്‍, സി. ജയചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.