തലശ്ശേരിയിൽ സി.പി.എം പതാകയും കൊടിമരവും കത്തിച്ചു

തലശ്ശേരി: പാർട്ടി കോൺഗ്രസ്‌ പതാക ദിനത്തിൽ ഉയർത്താനായി കെട്ടിവെച്ച 23 പതാകയും കൊടിമരവും അലങ്കാരവും കത്തിച്ചതായി പരാതി. ഇല്ലിക്കുന്നിൽ കൊടി ഉയർത്താനായി കെട്ടിവെച്ച പതാകയും പോസ്‌റ്ററുമാണ്‌ മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തി കത്തിച്ചത്‌. ആർ.എസ്.എസുകാരാണ് സംഭവത്തിന് പിന്നിലെന്ന് സി.പി.എം നേതൃത്വം ആരോപിച്ചു. ചൊവ്വാഴ്ച പുലർച്ചെ 12ന് ശേഷമാണ്‌ അക്രമം. ദിവസങ്ങൾക്ക് മുമ്പ് ഇവിടെയുള്ള സംഘാടക സമിതി ഓഫിസും അഗ്‌നിക്കിരയാക്കിയിരുന്നു. പരാതി നൽകിയിട്ടും ധർമടം പൊലീസ്‌ നടപടിയെടുത്തില്ല. പുന്നോൽ താഴെവയലിൽ സി.പി.എം പ്രവർത്തകൻ ഹരിദാസനെ കൊലപ്പെടുത്തിയ ശേഷവും തലശ്ശേരിയിൽ തുടരെ പ്രകോപനത്തിനാണ്‌ ആർ.എസ്‌.എസ്‌ ശ്രമിക്കുന്നതെന്ന് സി.പി.എം നേതാക്കൾ കുറ്റപ്പെടുത്തി. പതാകയും അലങ്കാരവും കത്തിച്ചതിൽ സി.പി.എം തലശ്ശേരി നോർത്ത്‌ ലോക്കൽ കമ്മിറ്റി പ്രതിഷേധിച്ചു. സി.പി.എം ജില്ല കമ്മിറ്റി അംഗം എം.സി. പവിത്രൻ, ഏരിയ സെക്രട്ടറി സി.കെ. രമേശൻ എന്നിവരുടെ നേതൃത്വത്തിൽ അക്രമം നടന്ന സ്ഥലം നേതാക്കൾ സന്ദർശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.