ബസ് ഉടമകളുടെ പ്രതിഷേധ പ്രകടനം

തലശ്ശേരി: വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കുക, കോവിഡ് കാലത്തെ വാഹന നികുതി പൂര്‍ണമായും ഒഴിവാക്കുക, ഡീസലിന് സബ്സിഡി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംയുക്ത സമരസമിതി ബസ് സമരത്തിന്റെ മൂന്നാം ദിവസമായ ശനിയാഴ്ച തലശ്ശേരി പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷന്റെ ആഹ്വാന പ്രകാരം പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. കെ. വേലായുധന്‍ ഉദ്ഘാടനം ചെയ്തു. കെ. ഗംഗാധരന്‍, കൊട്ടയോടി വിശ്വന്‍, ടി.എം. സുധാകരന്‍, പി. ജനാർദനന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പടം.... ബസ് ഉടമസ്ഥ സംഘത്തിന്റെ നേതൃത്വത്തിൽ തലശ്ശേരിയിൽ നടന്ന പ്രതിഷേധ പ്രകടനം പ്രസിഡന്റ് കെ. വേലായുധന്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.