ഇരുതുള്ളിയിൽ തെളിനീരൊഴുകട്ടെ'' മനുഷ്യ മഹായജ്ഞം ഇന്ന്. ഓമശ്ശേരി: ''ഹരിതം,സുന്ദരം,ഓമശ്ശേരി''മാലിന്യ സംസ്കരണ പദ്ധതിയുടെ ഭാഗമായി ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ ഇന്ന്(ശനി)''ഇരുതുള്ളിയിൽ തെളിനീരൊഴുകട്ടെ''എന്ന മുദ്രാവാക്യവുമായി ഇരുതുള്ളിപ്പുഴയോരം ശുചീകരിക്കുന്നു. കൂടത്തായി ഓടറാപ്പ് മുതൽ മാതോലത്ത് കടവ് വരെ പതിനഞ്ച് കിലോമീറ്റർ ഭാഗമാണ് ശുചീകരണ പ്രവർത്തനങ്ങൾ നടക്കുക.രാവിലെ 8.30 മുതൽ ഉച്ചക്ക് 12 മണി വരെയാണ് ആയിരങ്ങൾ പങ്കെടുക്കുന്ന മനുഷ്യ മഹാ യജ്ഞം. അഞ്ച് ഏരിയകൾ കേന്ദ്രീകരിച്ച് നടക്കുന്ന ശുചീകരണം കൊളത്തക്കരയിൽ ജില്ലാ കളക്ടർ ഡോ:നരസിംഹുഗരി ടി.എൽ.റെഡ്ഡി ഉൽഘാടനം ചെയ്യും.ജന പ്രതിനിധികളും രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖരും സംബന്ധിക്കും പുഴയിൽ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങൾ പഞ്ചായത്തിന്റെ മാലിന്യ സംസ്കരണ പദ്ധതിയുടെ സഹായസംഘടനയായ ഗ്രീൻ വേംസിന്റെ നേതൃത്വത്തിൽ ഇന്നു തന്നെ സംസ്കരണ കേന്ദ്രത്തിലേക്ക് മാറ്റും.കുടിവെളളവും ഗ്ലൗസും ചാക്കുകളും പഞ്ചായത്തിന്റെ നേതൃത്വത്തിൽ അഞ്ച് കേന്ദ്രങ്ങളിലുമെത്തിച്ചു. 1,2,3,4,5 വാർഡുകളിലുള്ളവർ കൂടത്തായിയിലും 14,17,18,19 വാർഡുകളിലുള്ളവർ വെളിമണ്ണയിലും 6,7,12,13,15,16 വാർഡുകളിലുള്ളവർ കൊളത്തക്കരയിലും 8,9,11 വാർഡുകളിലുള്ളവർ നടമ്മൽ പൊയിലിലും പത്താം വാർഡിലുള്ളവർ മാതോലത്ത് കടവിലുമാണ് ശുചീകരണ യജ്ഞത്തിൽ പങ്കാളികളാവേണ്ടതെന്ന് പഞ്ചായത്ത് ഭരണസമിതി പത്രക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.