വേനപ്പാറ കൊല്ലപ്പടി റോഡ് പ്രവൃത്തിയിലെ ക്രമക്കേട് പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്.

ഓമശ്ശേരി: റോഡ് പ്രവൃത്തിയിലെ ക്രമക്കേടിനെതിരെ വേനപ്പാറ നിവാസികൾ രംഗത്ത്. ജില്ലാ പഞ്ചായത്ത് വക ടാറിങ് പ്രവർത്തി നടത്തുന്ന വേനപ്പാറ - കാട്ടുമുണ്ട - ചാമോറ - കൊല്ലപ്പടി റോഡിന്റെ പ്രവർത്തിയാണ് വിവാദമായത്. 15ലക്ഷം രൂപ മുടക്കി ചെയ്യുന്ന പ്രവർത്തിയിൽ മതിയായ ടാറും മെറ്റലും ഉപയോഗിച്ചില്ല. ഇതു കാരണം ടാറിംഗ് കഴഞ്ഞു ഒരാഴ്ച കഴിയും മുമ്പേ റോഡിലെ മെറ്റൽ ഇളകി. ടാറിംഗ് നടത്തിയ സ്ഥലത്ത് കുഴികൾ രൂപപ്പെട്ടു.ഇത് ശ്രദ്ധയിൽ പെട്ട നാട്ടുകാരാണ് പരാതിയുമായി രംഗത്തിറങ്ങിയത്. അഴിമതി നിറഞ്ഞ റോഡ് പ്രവൃത്തി നിർത്തിവെക്കണമെന്നാവശ്യപ്പെട്ടു സി.പി.എമ്മും ഗ്രാമപഞ്ചായത്ത് വാർഡ് അംഗം പി.കെ.ഗംഗാധരനും രംഗത്ത് വന്നു. ഇതേ തുടർന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. റോഡ് പ്രവൃത്തി പരിശോധിക്കുകയും പണി നിർത്തിവെക്കാൻ ആവശ്യപ്പെടുകയും ചെയ്തു. റോഡ് പ്രവർത്തിയിൽ അഴിമതി നടത്തിയവർക്കെതിരെ നടപടിയെടുക്കണമെന്നു സിപിഎം കൂടത്തായി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. ചിത്രം ഒരാഴ്ച മുമ്പു ടാറിംഗ് നടത്തിയ വേനപ്പാറ കൊല്ലപ്പടി റോഡ് തകർന്ന നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.