മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ കൊടുവള്ളി: കൊടുവള്ളിയിൽ മയക്കുമരുന്നുമായി രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊടുവള്ളി വാവാട് സെന്റർ വരലാട്ട് മുഹമ്മദ് ഡാനിഷ് (26), കുണ്ടച്ചാലിൽ മുഹമ്മദ് ഷമീം (25) എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച രാത്രി ഒമ്പതിന് ദേശീയപാത 766 ൽ നെല്ലാങ്കണ്ടി പെട്രോൾ പമ്പിന് മുൻവശത്തെ റോഡിൽ പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് മയക്കുമരുന്നുമായി സ്കൂട്ടറിൽ സഞ്ചരിച്ച പ്രതികൾ പിടിയിലായത്. ഇവരിൽ നിന്നും 30 മി.ഗ്രാം എം.ഡി.എം.എയും, 250 മി.ഗ്രാം ഹഷീഷ് ഓയിലും പൊലീസ് പിടിച്ചെടുത്തു. ചില്ലറ വിൽപനക്കായി ഉപയോഗിക്കുന്ന ചെറിയ കവറുകൾ, ഒ.സി.ആർ പേപ്പറുകൾ എന്നിവയും ഇവരിൽനിന്ന് കണ്ടെടുത്തു. മൊത്തവിതരണക്കാരിൽ നിന്ന് ലഹരി വസ്തുക്കൾ വാങ്ങി ചില്ലറ വിൽപന നടത്തുന്നവരിൽ പ്രധാന കണ്ണിയാണ് മുഹമ്മദ് ഡാനിഷെന്ന് പൊലീസ് പറഞ്ഞു. ഡാനിഷിനെതിരെ കുന്ദമംഗലം പൊലീസിൽ രണ്ട് പോക്സോ കേസുകളും കൊടുവള്ളി പൊലീസിൽ വാഹനം തടഞ്ഞു നിർത്തി പണം തട്ടിപ്പറിച്ച കേസും കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പടക്കമെറിഞ്ഞ കേസും നിലവിലുണ്ട്. എസ്.ഐമാരായ പി.കെ. അഷ്റഫ്, ബിജു, എസ്.സി.പി.ഒ അബ്ദുൽ റഹീം എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഫോട്ടോ: Cl kr Kdy-1 Muhammed Danish മുഹമ്മദ് ഡാനിഷ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.