ഓമശ്ശേരി: റോഡ് പ്രവൃത്തി ക്രമക്കേടിനെതിരെ വേനപ്പാറ നിവാസികൾ രംഗത്ത്. ജില്ല പഞ്ചായത്ത് വക ടാറിങ് പ്രവൃത്തി നടത്തുന്ന വേനപ്പാറ -കാട്ടുമുണ്ട -ചാമോറ -കൊല്ലപ്പടി റോഡ് പ്രവൃത്തിയാണ് വിവാദമായത്. 17 ലക്ഷം മുടക്കി ചെയ്യുന്ന പ്രവൃത്തിയിൽ മതിയായ ടാറും മെറ്റലും ഉപയോഗിച്ചിട്ടില്ലെന്നാണ് പരാതി. ഇതുകാരണം ടാറിങ് കഴഞ്ഞു ഒരാഴ്ച കഴിയും മുമ്പേ റോഡിലെ മെറ്റൽ ഇളകി. ടാറിങ് നടത്തിയ സ്ഥലത്ത് കുഴികൾ രൂപപ്പെട്ടു. ഇത് ശ്രദ്ധയിൽപെട്ട നാട്ടുകാരാണ് പരാതിയുമായി രംഗത്തിറങ്ങിയത്. അഴിമതി നിറഞ്ഞ റോഡ് പ്രവൃത്തി നിർത്തിവെക്കണമെന്നാവശ്യപ്പെട്ടു സി.പി.എമ്മും ഗ്രാമപഞ്ചായത്ത് വാർഡ് അംഗം പി.കെ. ഗംഗാധരനും രംഗത്തുവന്നു. തുടർന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി റോഡ് പ്രവൃത്തി പരിശോധിച്ച് പണി നിർത്തിവെക്കാൻ ആവശ്യപ്പെടുകയായിരുന്നു. റോഡ് പ്രവൃത്തിയിൽ അഴിമതി നടത്തിയവർക്കെതിരെ നടപടിയെടുക്കണമെന്ന് സി.പി.എം കൂടത്തായി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. റോഡിലെ 300 മീറ്റർ പ്രവൃത്തിക്കാണ് ജില്ല പഞ്ചായത്ത് തുക അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.