തലശ്ശേരി: സഹ്റത്തുല്‍ ഖുര്‍ആന്‍, ഹാദിയ കോഴ്സുകളില്‍ പഠനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സനദ് ദാനം ജാമിഅ മര്‍കസ് പ്രസിഡന്‍റ് അലി ബാഫഖി തങ്ങള്‍ നിര്‍വഹിച്ചു. എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്‍റ് ത്വാഹ തങ്ങള്‍ സഖാഫി പ്രഭാഷണം നടത്തി. മൂന്ന് വര്‍ഷത്തെ സഹ്റത്തുല്‍ ഖുര്‍ആന്‍ പ്രീ പ്രൈമറി കോഴ്സ് പൂര്‍ത്തിയാക്കിയ 70 കുട്ടികളും പ്ലസ് ടു പഠനത്തോടൊപ്പം ഇസ്‍ലാമിക ശരീഅത്ത് കോഴ്സ് പൂര്‍ത്തീകരിച്ച 120 വിദ്യാര്‍ഥിനികളും സനദ് സ്വീകരിച്ചു. ഹാദിയ വിദ്യാര്‍ഥിനികള്‍ക്ക് സയ്യിദത്ത് ലത്വീഫ സൈനബ സ്ഥാനവസ്ത്രം വിതരണം ചെയ്തു. ഗുരുമുഖം സെഷനില്‍ എ.കെ.സി. അബ്ദുല്‍ അസീസ് ബാഖവി, അഷ്ഫീര്‍ നിസാമി, അബ്ദുല്ല അമാനി, ഹംസ സഖാഫി, അനീസ് ഫാളിലി എന്നിവര്‍ സംബന്ധിച്ചു. സമര്‍പ്പണം സെഷന് എസ്.എസ്.എഫ് ജില്ല പ്രസിഡന്‍റ് അനസ് അമാനി പുഷ്പഗിരി നേതൃത്വം നല്‍കി. ടീം ഖുബ്ബത്തുല്‍ ഖള്റയുടെ നേതൃത്വത്തില്‍ ആസ്വാദന സദസ്സുമുണ്ടായി. സമാപന സമ്മേളനം എ.കെ.സി. അബ്ദുല്‍ അസീസ് ബാഖവി ഉദ്ഘാടനം ചെയ്തു. പി.എ. സമീര്‍ അധ്യക്ഷത വഹിച്ചു. തലശ്ശേരി മുസ്‍ലിം ജമാഅത്ത് ഗള്‍ഫ് ചാപ്റ്റര്‍ പ്രസിഡന്‍റ് യൂനുസ് വേറ്റുമ്മല്‍, എസ്.ജെ.എം റേഞ്ച് സെക്രട്ടറി അബ്ദുല്‍ സത്താര്‍ സഖാഫി, സുബുലുസ്സലാം ജമാഅത്ത് പ്രസിഡന്‍റ് അബ്ദുല്‍ മന്നാന്‍ എന്നിവര്‍ സംസാരിച്ചു. മുഹമ്മദ് റിസ് വാനുല്‍ ഹഖ് സ്വാഗതവും കെ.പി. മുഹമ്മദ് റഫീഖ് നന്ദിയും പറഞ്ഞു. പടം.... തലശ്ശേരിയിൽ നടന്ന ഹാദിയ സനദ് ദാന സമ്മേളനത്തില്‍ സയ്യിദ് ത്വാഹ സഖാഫി സനദ് ദാന പ്രഭാഷണം നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.