പെരിങ്ങത്തൂർ: മയ്യഴിപ്പുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മോന്താൽ ബോട്ടുജെട്ടിയിൽ ജലദിനാചരണം നടത്തി. വിജയൻ കൈനാടത്ത് ജലസംരക്ഷണ സന്ദേശം നൽകി. സി.കെ. രാജലക്ഷ്മി റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സർക്കാറിന്റെ 'തെളിനീരൊഴുകും നവകേരളം' ജല ശുചിത്വയജ്ഞത്തിന് സമിതി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ലിബാസ് മാങ്ങാട്, പി.കെ. രാജൻ, എം. സുലോചന, ദേവദാസ് മത്തത്ത്, സുധീർ കേളോത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.