തളിപ്പറമ്പ്: കുടുംബശ്രീ ജില്ല മിഷന്റെ ബഡ്സ് കലോത്സവം ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. 25 ബഡ്സ് സ്കൂളുകളിൽ നിന്നായി 140 വിദ്യാർഥികൾ മാറ്റുരച്ചു. നാടോടി നൃത്തം, സംഘനൃത്തം, മിമിക്രി, ലളിതഗാനം, ചിത്രരചന തുടങ്ങി 14 ഇനങ്ങളിലായാണ് കലാപരിപാടി അവതരിപ്പിച്ചത്. ബഡ്സ് സ്കൂളിൽ 15 വർഷത്തെ സേവനം പൂർത്തിയാക്കിയ അധ്യാപികമാരെയും 18 വർഷം പൂർത്തിയാക്കിയ ആയമാരെയും ആദരിച്ചു. പരിയാരം പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ആർ. ഗോപാലൻ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ ഡോ. എം. സുർജിത്ത് സ്വാഗതവും അസി. കോഓഡിനേറ്റർ വി.വി. അജിത നന്ദിയും പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.എം. കൃഷ്ണൻ, കണ്ണപുരം പഞ്ചായത്ത് പ്രസിഡൻറ് കെ. രതി, കെ.പി. ശ്യാമള, പി.പി. ഷൈമ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.