മുക്കം: സർവ്വീസിൽ നിന്ന് വിരമിക്കുന്ന മണാശ്ലേരി എം.കെ.എച്ച്.എം.ഒ.എച്ച്.എസ്.എസിലെ പ്രധാന അധ്യാപകൻ എം.പി. ജാഫറിന് പി.ടി.എ. യാത്രയയപ്പ് നൽകി. മാനേജ്മന്റ് കമ്മിറ്റിയംഗം വി.മരക്കാർ ഉദ്ഘാടനം ചെയ്തു. പി .ടി .എ . പ്രസിഡന്റ് കെ.സി.സാദിഖ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സന്തോഷ്, അസീസ്, കുഞ്ഞി സീതിക്കോയ തങ്ങൾ, രവീന്ദ്രൻ, വിനോദ് കുമാർ, മൻസൂർ, റഷീദ്, സ്റ്റാഫ് സെക്രട്ടറി ഇഖ്ബാൽ, ഹാജറ സംസാരിച്ചു. പി.ടി.എ, എം.പി.ടി.എ, വിദ്യാർത്ഥികൾ തുടങ്ങിയവർ ഉപഹാരങ്ങൾ നല്കി. പി.ടി.എ. വൈസ് പ്രസിഡന്റ് മജീദ്, സ്വാഗതവും അമ്പിളി നന്ദിയും പറഞ്ഞു. മുക്കം: അനയാംകുന്ന് ഗവ.എൽ.പി.സ്കൂളിൽ നിന്ന് വിരമിക്കുന്ന പ്രധാനധ്യാപകൻ കെ.സിദ്ധീഖിന് പി.ടി.എ.യുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നല്കി. ലിൻ്റോ ജോസഫ് എം.എൽ.എ.ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡൻ്റ് അബൂബക്കർ തലാപ്പിൽ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വി.പി.സ്മിത, ജിജിത സുരേഷ്, എം.എ.സൗദ, കുഞ്ഞാലി മമ്പാട്ട്, സുനിത രാജൻ, കെ.പി.ഷാജി, അജിത്ത്, വയലിൽ ഗഫൂർ, മോയിൻ, ഹസ്ന മറിയം, ഇൻഷ മെഹറ, റഷഫാത്തിമ, ഷൈലജ, സമാൻ ചാലൂളി സംസാരിച്ചു.പി.സി.അസീസ് സ്വാഗതവും, ഗസീബ് ചാലൂളി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.