ചൊക്ലി: അണിയാരം എൽ.പി സ്കൂൾ റിട്ട. പ്രഥമാധ്യാപിക കണ്ണംവള്ളിയിലെ കെ.കെ. വിമലയുടെ പ്രഥമ ബാലസാഹിത്യ കൃതിയായ 'അനുമോളും കുഞ്ഞുമയിലും' പ്രകാശനം ചെയ്തു. കെ.പി. മോഹനൻ എം.എൽ.എ പ്രകാശനം നിർവഹിച്ചു. പാനൂർ നഗരസഭ ചെയർമാൻ വി. നാസർ മാസ്റ്റർ ആദ്യ പ്രതി സ്വീകരിച്ചു. ചൊക്ലി പഞ്ചായത്ത് വിദ്യാഭ്യാസ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ റീത്ത അധ്യക്ഷതവഹിച്ചു. അഡ്വ.പി.കെ. രവീന്ദ്രൻ പുസ്തക പരിചയം നടത്തി. കെ.പി. സുനിൽ ബാൽ, കെ. രമേശൻ, കെ. സുനിൽകുമാർ, കെ. ഗിരീഷ് കുമാർ, കെ.കെ. വിമല എന്നിവർ സംസാരിച്ചു. കതിരൂരിലെ ജി.വി ബുക്സാണ് പ്രസാധകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.