കണ്ണൂർ: നവസിനിമയുടെ പേരിലിറങ്ങുന്ന പല സിനിമകളും പിതൃശൂന്യമാണെന്ന് സംവിധായകൻ ഇ.എം. അഷ്‌റഫ്. കണ്ണൂർ പ്രസ്ക്ലബിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു 'ഉരു' സിനിമയുടെ സംവിധായകൻ അഷ്‌റഫ്. പല സിനിമകളിലും ജീവിതാനുഭവങ്ങളില്ല. കേരളീയതയില്ല. കുടുംബാന്തരീക്ഷമില്ല. ദേശീയതലത്തിൽ ഇന്ന് മലയാള സിനിമക്ക് പ്രാധാന്യം നഷ്ടപ്പെട്ടത് ഇതൊക്കെക്കൊണ്ടാണ്. പ്രവാസ ജീവിതത്തിന്റെ ശക്തമായ ജീവിതാനുഭവമാണ് 'ഉരു' സിനിമയുടെ കഥ. പഴയ കേരളീയ ജീവിതാന്തരീക്ഷം സിനിമയിൽ തിരിച്ചുകൊണ്ടുവരുന്നതിന് ഞങ്ങൾ നടത്തിയ ശ്രമമാണ് 'ഉരു' സിനിമയെന്ന് 'ഉരു'വിന്‍റെ നിർമാതാവ് മൻസൂർ പള്ളൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.