ക്ഷയരോഗ ദിനാചരണം: ചുമ ഡാൻസുമായി ആരോഗ്യ വകുപ്പ്

കേളകം: കണിച്ചാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ലോക ക്ഷയരോഗ ദിനത്തിൽ പഞ്ചായത്തിലെ വിവിധ കോളനികളിൽ ക്ഷയരോഗ ബോധവത്കരണ ചുമ ഡാൻസ് സംഘടിപ്പിച്ചു. കോവിഡാനന്തര കാലഘട്ടത്തിൽ ക്ഷയരോഗികളുടെ എണ്ണത്തിൽ വർധന രേഖ​പ്പെടുത്തിയതിനാലാണ് ദിനാചരണത്തിന് പ്രാധാന്യം നൽകിയത്. കോളനിവാസികൾ സ്ത്രീ പുരുഷ ഭേദമന്യേ ആവേശത്തോടെ ചുമ ഡാൻസിൽ പങ്കുചേർന്നു. പ്രത്യേകം പരിശീലനം നേടിയ ആരോഗ്യ പ്രവർത്തകരും നൃത്ത കലാകാരന്മാരുമാണ് ചുമ ഡാൻസ് അവതരിപ്പിച്ചത്. ബാനറുകളും പ്ലക്കാർഡുകളും പോസ്റ്ററുകളും പ്രദർശിപ്പിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ഇ.ജെ. അഗസ്റ്റിൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പി. ഷൈനേഷ്, എം. സന്തോഷ് കുമാർ എന്നിവരാണ് ഈ വ്യത്യസ്തമായ ബോധവത്കരണ പരിപാടിക്ക് നേതൃത്വം നൽകിയതും ഡാൻസ് അവതരിപ്പിച്ചതും. മുമ്പ് ലോക ഡയബറ്റിക് ദിനത്തിൽ പഞ്ചസാര ഹർത്താൽ നടത്തിയും ശ്രദ്ധേയരായിരുന്നു കണിച്ചാർ പ്രാഥമികാരോഗ്യ കേന്ദ്രം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.