സ്കൂൾ കെട്ടിടം ഉദ്ഘാടനം

കൂത്തുപറമ്പ്: മാങ്ങാട്ടിടം യു.പി സ്കൂളിൽ നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും പ്രധാനാധ്യാപിക കെ. പ്രീതക്കുള്ള യാത്രയയപ്പും കെ.കെ. ശൈലജ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ഹൈടെക് ക്ലാസ് റൂമിന്റെ ഉദ്ഘാടനം മാങ്ങാട്ടിടം മുൻ പഞ്ചായത്ത് പ്രസിഡന്റ് ടി. ബാലൻ നിർവഹിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫിസർ ബിജിമോൾ ഉപഹാരസമർപ്പണം നടത്തി. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിജേഷ് മാറോളി സമ്മാനദാനം നിർവഹിച്ചു. സി. ഗംഗാധരൻ മാസ്റ്റർ, കെ. ലിജിഷ, എൻ. സതീന്ദ്രൻ, കെ.പി. അബ്ദുൽ ഖാദർ, പി. പ്രജിത്ത് കുമാർ, ഇ. രഞ്ചിത്ത്, പ്രദീപ് ഗോപിനാഥൻപിള്ള, പി. വിനീഷ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.