ആറളത്ത് കാനന യാത്ര

ആറളം: അന്താരാഷ്ട്ര വന ദിനാഘോഷത്തോടനുബന്ധിച്ച് ആറളം വന്യജീവി സങ്കേതത്തിൽ 'കാട് അറിയാൻ കാടിന്റെ പൊരുൾ അറിയാൻ - കാനന യാത്ര' സംഘടിപ്പിച്ചു. ശ്രേയസ് നെടുമുണ്ട യൂനിറ്റ് ഫാ. വർഗീസ് കണിയാംപറമ്പലിന്റെയും ഇരിട്ടി ബാലജ്യോതി കോഓഡിനേറ്റർ റോസമ്മ, പ്രിയ പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ 50 ഓളം ബാലജ്യോതി കുട്ടികളാണ് യാത്രയിൽ പങ്കെടുത്തത്. ആറളം അസി. വൈൽഡ്‌ലൈഫ് വാർഡൻ എൻ. അനിൽകുമാർ സംസാരിച്ചു. സെക്ഷൻ ഫോറസ്റ്റ് ഓഫിസർ വിനു കയലോടൻ, അരുൺ രമേശൻ എന്നിവർ നേതൃത്വം നൽകി. photo: അന്താരാഷ്ട്ര വന ദിനാഘോഷത്തോടനുബന്ധിച്ച് ആറളം വന്യജീവി സങ്കേതത്തിൽ 'കാട് അറിയാൻ കാടിന്റെ പൊരുൾ അറിയാൻ' നടത്തിയ കാനന യാത്ര

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.