ദേശീയ കയാക്കിങ് ചാമ്പ്യന്‍ഷിപ്; സംഘാടക സമിതിയായി

കണ്ണൂർ: കണ്ണൂര്‍ ടൂറിസം കലണ്ടറിന്റെ ഭാഗമായി ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ പറശ്ശിനിക്കടവ് മുതല്‍ അഴീക്കല്‍ പോര്‍ട്ട് വരെ ഏപ്രില്‍ 24ന് ദേശീയ കയാക്കിങ് ചാമ്പ്യന്‍ഷിപ് സംഘടിപ്പിക്കും. മൊത്തം 11 കി. മീ. ദൂരമാണ് ഉണ്ടാവുക. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള മത്സരാര്‍ഥികള്‍ മാറ്റുരക്കും. കെ.വി. സുമേഷ് എം.എല്‍.എ ചെയര്‍മാനായും ജില്ല കലക്ടര്‍ ആര്‍. ചന്ദ്രശേഖര്‍ ജനറല്‍ കണ്‍വീനറായും സംഘാടകസമിതി രൂപവത്​കരിച്ചു. ഡി.ടി.പി.സി സെക്രട്ടറി ജെ.കെ. ജിജേഷ് കുമാറാണ് കണ്‍വീനര്‍. ജനപ്രതിനിധികള്‍, കയാക്കിങ് പ്രഫഷനലുകള്‍ എന്നിവര്‍ സംഘാടകസമിതി അംഗങ്ങളാണ്. 'കണ്ണൂര്‍ കയാക്കത്തോണ്‍ 2022' എന്ന് പേരിട്ടിരിക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ സിംഗിള്‍ കയാക്കുകളും ഡബിള്‍ കയാക്കുകളും മത്സരത്തിലുണ്ടാകും. സിംഗിള്‍ കയാക്കുകളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം വിഭാഗമായാവും മത്സരം. ഡബിള്‍ കയാക്കുകളില്‍ പുരുഷന്മാര്‍, സ്ത്രീകള്‍, സ്ത്രീകളും പുരുഷന്മാരും അടങ്ങിയ മിക്‌സഡ് കാറ്റഗറിക്കും പ്രത്യേകം മത്സരം ഉണ്ടാകും. 50,000 രൂപയാകും ഒന്നാം സ്ഥാനത്തെത്തുന്ന ടീമുകള്‍ക്ക് ലഭിക്കുക. വ്യക്തിഗത മത്സരവിജയിക്ക് ഒന്നാം സ്ഥാനത്തിന് 25,000 രൂപയും രണ്ടാം സ്ഥാനത്തിന് 15,000 രൂപയും നല്‍കും. കെ.വി. സുമേഷ് എം.എല്‍.എ, ജില്ല കലക്ടര്‍ എസ്. ചന്ദ്രശേഖര്‍, കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ ആര്‍. ഇളങ്കോ, സബ് കലക്ടര്‍ അനുകുമാരി തുടങ്ങിയവര്‍ ചേര്‍ന്ന് കാട്ടാമ്പള്ളി മുതല്‍ പറശ്ശിനിക്കടവ് വരെ കയാക്കിങ് ട്രയല്‍ റണ്‍ നടത്തിയതിനുശേഷമാണ് കണ്ണൂര്‍ കയാക്കത്തോണിന്റെ റൂട്ട് നിശ്ചയിച്ചത്. ആന്തുര്‍ മുനിസിപ്പാലിറ്റി, നാറാത്ത്, പാപ്പിനിശ്ശേരി, കൊളച്ചേരി, ചിറക്കല്‍, അഴീക്കോട്, വളപട്ടണം, മാട്ടൂല്‍, പാപ്പിനിശ്ശേരി തുടങ്ങിയ പഞ്ചായത്തുകളിലൂടെയും കയാക്കത്തോണ്‍ കടന്നുപോകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.